മുതലക്കുളത്ത് ഇന്നലെയും പത്തൊമ്പത് മിനുട്ട് പേമാരി പെയ്തു. ............................................. സമസ്ത വിളിച്ചു.ശരീഅത്ത് സംരക്ഷിക്കാൻ, പരസഹസ്രങ്ങൾ മുതലക്കുളത്തെത്തി. എൺപത്തി അഞ്ചിൽ ശംസുൽ ഉലമാ നടത്തിയ ശരീഅത്ത് സംരക്ഷണ പ്രഖ്യാപനം ഇന്നലെ സയ്യിദുൽ ഉലമയിലൂടെ ആവർത്തിക്കപ്പെട്ടു. താവഴിയെ ധന്യമാക്കാൻ കാലത്തിന് കോനവൻ നൽകിയ ശ്രേഷ്ട സാരഥ്യത്തിൽ ജനകോടികൾക്ക് മനം നിറയെ സംതൃപ്തി. വിളിച്ചത് സമസ്ത .വിഷയം ശരീഅത്തും. എങ്ങനെ വീട്ടിലിരിക്കാനാവും.മംഗലാപുരം മുതലുള്ള മാലോകർ തലേന്ന് മുതലേ മുതലക്കുളത്തേക്ക് മുഖം തിരിച്ചു. നാല് മണിക്ക് മുമ്പേ നഗരി നിബിഡം. പൂഴി വീഴാൻ പോയിട്ട് കാറ്റിന് പോലും കടക്കാൻ പാടുള്ളത്ര തിരക്ക്. ആർജ്ജവുള്ളോരുടെ സാത്വികവച സുകൾക്ക് കർണ്ണപുടം കൂർപ്പിച്ച് ഒറ്റക്കാലിൽ മണിക്കൂറുകൾ തന്നെ നിന്നു പലരും. ഹൃസ്വമെങ്കിലും ആശയസംപുഷ്ടവും മൂർച്ചയേറിയതുമായ പ്രഭാഷങ്ങൾ ചിന്തയുടെ താരിനാളത്തെ ജ്വലിപ്പിക്കുക തന്നെ ചെയ്തു. സമസ്ത സന്തതികൾ സാമൂതിരിയുടെ നഗരത്തെ അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടിച്ചു. നാല് മണിക്ക് മജ്ലിസുന്നൂർ ചൊല്ലി ആരംഭിച്ച സംരക്ഷണ സമ്മേളനത്തിൽ സംബന്ധിച്ച സഹസ്രങ്ങൾ ഒൻപതേ മുപ്പത് വരെ ക