മുതലക്കുളത്ത് ഇന്നലെയും പത്തൊമ്പത് മിനുട്ട് പേമാരി പെയ്തു.
.............................................
സമസ്ത വിളിച്ചു.ശരീഅത്ത് സംരക്ഷിക്കാൻ, പരസഹസ്രങ്ങൾ മുതലക്കുളത്തെത്തി.
എൺപത്തി അഞ്ചിൽ ശംസുൽ ഉലമാ നടത്തിയ ശരീഅത്ത് സംരക്ഷണ പ്രഖ്യാപനം ഇന്നലെ സയ്യിദുൽ ഉലമയിലൂടെ ആവർത്തിക്കപ്പെട്ടു.
താവഴിയെ ധന്യമാക്കാൻ കാലത്തിന് കോനവൻ നൽകിയ ശ്രേഷ്ട സാരഥ്യത്തിൽ ജനകോടികൾക്ക് മനം നിറയെ സംതൃപ്തി.
വിളിച്ചത് സമസ്ത .വിഷയം ശരീഅത്തും. എങ്ങനെ വീട്ടിലിരിക്കാനാവും.മംഗലാപുരം മുതലുള്ള മാലോകർ തലേന്ന് മുതലേ മുതലക്കുളത്തേക്ക് മുഖം തിരിച്ചു.
നാല് മണിക്ക് മുമ്പേ നഗരി നിബിഡം. പൂഴി വീഴാൻ പോയിട്ട് കാറ്റിന് പോലും കടക്കാൻ പാടുള്ളത്ര തിരക്ക്.
ആർജ്ജവുള്ളോരുടെ സാത്വികവച സുകൾക്ക് കർണ്ണപുടം കൂർപ്പിച്ച് ഒറ്റക്കാലിൽ മണിക്കൂറുകൾ തന്നെ നിന്നു പലരും.
ഹൃസ്വമെങ്കിലും ആശയസംപുഷ്ടവും മൂർച്ചയേറിയതുമായ പ്രഭാഷങ്ങൾ ചിന്തയുടെ താരിനാളത്തെ ജ്വലിപ്പിക്കുക തന്നെ ചെയ്തു.
സമസ്ത സന്തതികൾ സാമൂതിരിയുടെ നഗരത്തെ അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടിച്ചു.
നാല് മണിക്ക് മജ്ലിസുന്നൂർ ചൊല്ലി ആരംഭിച്ച സംരക്ഷണ സമ്മേളനത്തിൽ സംബന്ധിച്ച സഹസ്രങ്ങൾ ഒൻപതേ മുപ്പത് വരെ ക്ഷമിച്ചു കാത്തിരുന്നു വാഗ്വിലാസത്തിന്റെ നയാഗ്രയെ അനുഭവിക്കുവാൻ.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടും തടിച്ചുകൂടുന്ന പര ലക്ഷങ്ങളുടെ അകതാരിൽ വിഷയത്തിന്റെ മർമ്മകാണ്ഡം പ്രതിഫലിപ്പിക്കുന്ന സമസ്തയുടെ സ്വന്തം പ്രഭാഷകൻ.
നാവിൻ തുമ്പത്ത് പടച്ച തമ്പുരാൻ അനുഗ്രഹ വിസ്മയത്തിന്റെ കൈയ്യൊപ്പ് ചാർത്തിയ ഭാഷണ കുലപതി.
അളന്നു മുറിച്ച ഇരുതലമൂർച്ചയുള്ള തീക്ഷ്ണവാചകങ്ങൾ കൊണ്ട് എതിരാളിയുടെ നെഞ്ചിടത്തിൽ ഇടിമിന്നൽ തീർക്കുന്ന വാഗ് വൈഭവത്തിനുടമസ്ഥൻ.
ഇന്നലെയും ആ പേമാരി മുതലക്കുളത്ത് പെയ്തിറങ്ങി.തലയിൽ വെള്ളി നാരുകൾ വാർദ്ധക്യത്തിന് തിടുക്കം കൂട്ടാൻ പാടുപെടുന്നുണ്ടെങ്കിലും സ്വനപേടകം യൗവ്വനത്തെ കൈവിടാൻ ഒരുക്കമല്ലെന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ശംസുൽ ഉലമയോരുടെ അനുഗ്രഹങ്ങളെമ്പാടും കിട്ടിയോർ....
കണ്ണിയ്യത്തോരും കൈവിടാതെ ചേർത്ത് നിർത്തിയോർ ...
സാദാത്തുക്കളൊന്നടങ്കം മന്ത്രവചസുകൾ കൊണ്ട് പ്രാർത്ഥന ഹാരം ചാർത്തി യ വർ ...
ആര് തന്നെ എങ്ങിനെ തന്നെ പറഞ്ഞാലും അവസാനം പൂക്കോട്ടൂര് തന്നെ പറഞ്ഞാലേ ലക്ഷങ്ങൾക്ക് വിശപ്പടങ്ങുകയുള്ളൂ.
ആ വാക്കുകൾക്ക് നേരമെത്ര വൈകിയാലും അവർ കാതോർത്ത് കാത്തിരിക്കും.
മരക്കൊമ്പത്തും,മതിൽ പുറത്തും തൂങ്ങി നിന്നും തറയിൽ ഷാൾ വിരിച്ചിരുന്നും അവർ ശരവർഷ പ്രവാഹത്തെ ആവോളമാസ്വദിക്കും.
സമസ്തയെ തലോടാൻ വരുന്നവരെ കണക്കിന് കൊടുക്കുവാൻ കണക്കാക്കി വെച്ച ചാട്ടുളികൾ ആവശ്യാനുസരണം പ്രയോഗിക്കുവാനുള്ള പൂക്കോട്ടൂരിയൻ കൗശലം അതി ഗംഭീരം തന്നെയാണ്.
രോമകൂപങ്ങളിൽ ഉത്തേജനത്തിന്റെ നവ പ്രസരിപ്പ് തീർക്കുന്ന വിസ്മയ വാക്കുകൾ അന്തരീക്ഷം പ്രകമ്പനം കൊള്ളിക്കുന്ന തകബീർ ധ്വനികളാൽ മുഖരിതമാക്കും.
മൂന്ന് പതിറ്റാണ്ടായി അഭംഗുരം തുടരുന്ന പൂക്കോട്ടൂരിന്റെ ആദർശ പ്രഭാഷണം ഇന്നലെയും അനുവാചകരിൽ നവചൈതന്യം തീർത്തു.
'ശരീഅത്തിന്റെ മേക്കിട്ട് കയറാൻ ആരെങ്കിലും കൈയുയർത്തിൽ ആ കൈ പിടിച്ചുകെട്ടാൻ സമസ്തയുടെ മക്കൾ പ്രതിജ്ഞാ ബദ്ധമാണ് '
ഇടിമുഴക്കം ഹൃദയാന്തരങ്ങളിൽ പ്രതിധ്വനികൾ സൃഷ്ടിച്ചു.ലക്ഷം കരങ്ങൾ മുഷ്ടി ചുരുട്ടി തക്ബീർ മുഴക്കി വായുവിലിടിച്ചു.
പത്തൊമ്പത് മിനുട്ട് കൊണ്ട് അകതാരിൽ വികാര തീക്ഷ്ണതയുടെ വേലിയേറ്റം അലതല്ലി.
മുത്തലാഖിന്റെ കഴമ്പില്ലാത്ത മുതലക്കണ്ണീർ മുതൽ പള്ളിക്കകത്ത് പരപുരുഷനോടൊട്ടി നിൽക്കാനുള്ള പുതിയുമായി നടക്കുന്ന സൂറാത്തയെ ചികിത്സിക്കാൻ ഊളമ്പാറയിലേക്കു കയാണ് വേണ്ടതെന്നത് വരെ ഇടതടവോ, ശബ്ദ ദോഷമോ കൂടാതെ അതി വൈദഗ്ത്യത്തോടെ തന്നെ അവതരിപ്പിച്ചു.
പ്രഭാഷണം അവസാനിച്ചപ്പോൾ എല്ലാവരുടെ കണ്ണിലും നവ പ്രതീക്ഷ. ചുണ്ടിൽ മന്ദഹാസം. ദൃഢനിശ്ചയത്തിന്റെ ഉരുപാദങ്ങർ നിലത്തമർത്തി പരിശുദ്ധ ശരീഅത്തിൻമേൽ കൈവെക്കാൻ ഒരു തമ്പുരാനെയും അനുവദിക്കില്ലെന്ന പ്രതിജ്ഞയോടെ മടങ്ങുമ്പോൾ ഒരേയൊരു പ്രാർത്ഥന മഹിത നേതൃത്വത്തിന് ദീർഘായുസ്സേകണേനാ ഥാ.
പൂക്കോട്ടൂരില്ലാത്ത ഒരു സമ്മേളനം സമസ്ത മക്കൾക്ക് അചിന്തനീയമാണ്.
ജഗപരിപാലകൻ ആയുരാരോഗ്യം പ്രദാനം ചെയ്യട്ടെ.
കെ.മമ്മൂട്ടി നിസാമി തരുവണ
Comments
Post a Comment