കൈകാലുകളിൽ മൈലാഞ്ചി ഇടുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്....? ഇതിൽ സ്ത്രീ പുരുഷന്മാർ തമ്മിൽ വിത്യാസമുണ്ടോ...?
പുരുഷൻ അലങ്കാരത്തിന് വേണ്ടി കൈകാലുകളിൽ മൈലാഞ്ചിയിടൽ ഹറാമാണ്. രോഗം മൂലം അനിവാര്യമായ കാരണങ്ങൾക്ക് വേണ്ടി അനുവദനീയമാണ് .
സ്ത്രീ ഭർതൃമതിയെങ്കിൽ കൈ കാലുകളിൽ മൈലാഞ്ചിയിടൽ സുന്നത്തും ഭർതൃമതിയല്ലങ്കിൽ കറാഹത്താണ്.....
ഭർതൃമതിയായ സ്ത്രീക്ക് തന്നെ മൈലാഞ്ചി കൊണ്ട് ചിത്രപ്പണിയും വിരൽത്തുമ്പിൽ മാത്രം കറുപ്പ് വർണം ചേർത്ത് അലങ്കാര പണിയും മറ്റും നടത്തൽ ഭർത്താവിന്റെ സമ്മദമുണ്ടെങ്കിലും സുന്നത്തില്ല , കറാഹത്താണ് .
ഭർത്താവിന്റെ സമ്മദമോ പൊരുത്തമോ ഇല്ലാതെ ഭർതൃമതി ഈ പ്രകാരം അലങ്കരിക്കുകലും ഭർതൃമതിയല്ലാത്ത സ്ത്രീകൾക്ക് ഇത് നടത്തുന്നതും ഹറാമാണ്.
( തുഹ്ഫ ശർവാനി 4/59 )
പ്രായം തികയാത്ത ആൺകുട്ടികൾക്ക് മൈലാഞ്ചിയിടുന്നത് തടയൽ രക്ഷകർത്താവിന്റെ മേൽ നിർബന്ധമില്ല......
( ശർവാനി 2/128 )
ഈ വെബ്സൈറ്റ് സന്ദർശിക്കുക.
കൂടുതൽ കാണുക.
ഈ അറിവ് പകർന്നു കൊടുക്കുക.
അള്ളാഹുവിന്റെ കാരുണ്യം നമുക്ക് ലഭിക്കുമാറാകട്ടെ.... ആമീൻ
© copy right only RFSAS Online ktr
Comments
Post a Comment