Skip to main content

Posts

Showing posts from August, 2018

ഫർള് നിസ്കാരം അതിന്റെ പ്രതിഫലം....

അഹ്മ്മദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസ് പുണ്യ നബി സല്ലള്ളാഹു അലൈഹി വസല്ലം ഒരിക്കൽ തണുപ്പ് കാലത്തു പുറത്തിറങ്ങി . ഇലകൾ കൊഴിഞ്ഞ് വീണുകൊണ്ടിരുന്നു . ഒരു മരത്തിന്റെ രണ്ടു കൊമ്പിൽ നബി പിടിച്ചു. അതിന്റെ ഇലകൾ കൊഴിയാൻ തുടങ്ങി. നബി അബൂദ്ദർറിനെ വിളിച്ചു. അദ്ദേഹം നബിയുടെ അടുത്തേക്ക് വന്നു.  റസൂൽ പറഞ്ഞു സത്യ വിശ്വാസിയായ  മനുഷ്യൻ അള്ളാഹുവിന്റെ തൃപ്തി ലക്ഷ്യം വെച്ച് നിസ്കരിക്കുമ്പോൾ  അയാളുടെ പാപങ്ങളെല്ലാം ഈ മരത്തിന്റെ ഇലകൾ കൊഴിയുന്നത് പോലെ കൊഴിഞ്ഞ് പോകും........ ബൈഹഖി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം.... കാവലിന്റെ രണ് ട് മലക് കുകൾ ഒരാളു ടെ നിസ്കാരവുമായി ആകാശ ത്തേ ക്ക് ഉയർന്നാൽ , അള്ളാഹു അവരോടരുളും  ഇയാളുടെ രണ്ടു നിസ്കാരങ്ങൾ ക്കിടയിലുള്ള പാപമൊക്കെ ഞ ാൻ പൊറ ുത്തു...... അതിന് നിങ്ങൾ സാക്ഷിയാകുവീൻ അറിവ് പകർന്നു കൊടുക്കുക.. എന്നും ഓരോ അറിവുകൾക്കിയി ഈ വെബ്സൈറ്റ് സന്ദർശിക്കുക നിങ്ങൾക്കുള്ള സംശയങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്താം..... ഇൻശാ അല്ലാഹ് നിങ്ങൾക്ക് ഞങ്ങളുടെ സഹായം ഉണ്ടാകും.....

കൈകാലുകളിൽ മൈലാഞ്ചി ഇടുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്....? ഇതിൽ സ്ത്രീ പുരുഷന്മാർ തമ്മിൽ വിത്യാസമുണ്ടോ...?

പുരുഷൻ അലങ്കാരത്തിന് വേണ്ടി കൈകാലുകളിൽ മൈലാഞ്ചിയിടൽ ഹറാമാണ്. രോഗം മൂലം അനിവാര്യമായ കാരണങ്ങൾക്ക് വേണ്ടി അനുവദനീയമാണ് . സ്ത്രീ ഭർതൃമതിയെങ്കിൽ കൈ കാലുകളിൽ മൈലാഞ്ചിയിടൽ സുന്നത്തും ഭർതൃമതിയല്ലങ്കിൽ കറാഹത്താണ്..... ഭർതൃ മതിയായ സ്ത്രീക്ക് തന്നെ മൈലാഞ്ചി കൊണ്ട് ചിത്രപ്പണിയും വിരൽത്തുമ്പിൽ മാത്രം കറുപ്പ് വർണം ചേർത്ത് അലങ്കാര പണിയും മറ്റും നടത്തൽ ഭർത്താവിന്റെ സമ്മദമുണ്ടെങ്കിലും സുന്നത്തില്ല , കറാഹത്താണ് . ഭർ ത്താവിന്റെ സമ്മദമോ പൊരുത്തമോ ഇല്ലാ തെ ഭർതൃമതി ഈ പ്രകാരം അലങ്കരിക്കുകലും ഭർതൃമതിയല്ലാത്ത സ്ത്രീകൾക്ക് ഇത് നടത്തുന്നതും ഹറാമാണ്. ( തുഹ്ഫ ശർവാനി 4/59  ) പ്രായം തികയാത്ത ആൺകുട്ടികൾക്ക് മൈലാഞ്ചിയിടുന്നത് തടയൽ രക്ഷകർത്താവിന്റെ മേൽ നിർബന്ധമില്ല...... ( ശർവാനി 2/128 ) ഈ വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ കാണുക. ഈ അറിവ് പകർന്നു കൊടുക്കുക. അള്ളാഹുവിന്റെ കാരുണ്യം നമുക്ക് ലഭിക്കുമാറാകട്ടെ.... ആമീൻ © copy right only RFSAS Online ktr

ഉള്ളി തിന്ന് പള്ളിയിൽ പോകാമോ...?

മുസ്‌ലിമിന്റെ ഒരു റിപ്പോർട്ട്. ഇങ്ങനെ കാണാം... وفي رواية لمسلم ،،.   من اكل البصل، والثوم ، والكراث ، فلا يقربن مسجدنا  ، فإن الملائكة تتأذى مما يتأذى منه بنو آدم . " ഉള്ളിയോ വെളുത്തുള്ളിയോ ഉള്ളിപ്പുല്ലോ തിന്നോന്നവർ നമ്മുടെ പള്ളിയിൽ വരരുത്. മനുഷ്യർക്ക് പ്രയാസമുണ്ടാക്കുന്നത് മലക്കുകൾക്കും പ്രയാസമുണ്ടാക്കും........'' നന്മയാ ണ് ഓരോ ദ ിവസവും ഈ വെ ബ്സൈറ്റില ൂടെ ലഭിക്കുന് നത്. അറിവുകൾ ലഭിക്കാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക........ ഷെയർ ചെ യ്യുക. ...... Copy r ight only RFSAS Online ktr....

ദാനം കൊടുത്തത് തിരിച്ചു വാങ്ങാൻ പറ്റുമോ...??

ദാനം കൊടുത്തത് തിരിച്ചു വാങ്ങാൻ പാടില്ല. عن عبد الله بن عباس رضي الله عنهما أن رسول الله صلى الله عليه وسلم قال : الدى يعود في هبته كالكاب يرجع قينه ( متفق عليه ) അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിന്ന് നിവേദനം .  ദാനം ചെയ്തത് അവന് തിരിച്ചു വാങ്ങിയാൽ ഛർദ്ദിച്ചത് വീണ്ടും തിന്നുന്നവനെപ്പോലെയാണെന്ന് സയ്യിദുനാ മുഹമ്മദ് മുസ്തഫ സ്വല്ലള്ളാഹു അലൈഹി വസല്ലം. .               ഗുണ പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവ ർക്ക് വി ജയമുണ്ട് ...... ഈ അറിവ് പകർന്നു കൊടുക്കുക .... കാര ന്തൂർ ശാഖാ SKSSF       

SKSSF Karanthur Unit

السلام عليكم ورحمه الله وبركاته അസ്സലാമു അലൈക്കും കാരന്തൂർ ശാഖാ എസ്.കെ.എസ്.എസ്.എഫ് അറിവി ന്റെ വെളിച്ചം നിങ്ങൾക്ക് മുന്നിൽ തുറക്കുന്നു. ഈ വെബ്സൈറ്റ് സന്ദർശിക്കുക . ഒരു നിമിഷം കൊണ്ട് ഒരുപാട് കാര്യങ്ങളിൽ വിജയം കൈവരിക്കും തീർച്ച .. എന്നും രാവിലെ ഈ വെബ്സൈറ്റ് സന്ദർശിക്കുക... നന്ദി വീണ്ടും വരിക ദുആ ചെയ്യുക....